spot_imgspot_imgspot_img

ജില്ലയെ മാലിന്യ മുക്തമാക്കാൻ ഗ്രന്ഥശാല പ്രവർത്തകർ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കൈകോർത്ത് ഗ്രന്ഥശാലകളും. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. മാലിന്യ പരിപാലന നിയമ വ്യവസ്ഥകൾ, മാലിന്യം ഒരു സാംസ്‌കാരിക പ്രശ്‌നം – ക്യാമ്പയിൻ പശ്ചാത്തലത്തിൽ, മാലിന്യ സംസ്‌കരണ ഉപാധികൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലയിലെ ഗ്രന്ഥശാലകളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സുനിൽകുമാർ,ശുചിത്വ മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ ഫെയിസി, നവകേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അശോക്,ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എൻ. ജഗജീവൻ,കെ. ജി ഹരികൃഷ്ണൻ, ഭരത് ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp