spot_imgspot_img

പൊതുസമൂഹത്തിന്റെ ജിഹ്വ; മുൻഷിക്കു പ്രായം 8000 കടന്നു

Date:

തിരുവനന്തപുരം: മാധ്യമ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു ആക്ഷേപ ഹാസ്യ പരമ്പരയാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തു വരുന്ന ‘മുൻഷി’. ഇപ്പോഴിതാ മുൻഷി വിജയകരമായി 8000 ഭാഗങ്ങൾ പിന്നിട്ടിരിക്കയാണ്.ശരിക്കും അച്ചടി മാധ്യമങ്ങളിൽ മാത്രം കണ്ടുവരാറുള്ള കാർട്ടൂൺ രൂപങ്ങളുടെ ഒരു ചലനാത്മക രൂപമാണ് മുൻഷി.

ആക്ഷേപ ഹാസ്യത്തിനെ ദൃശ്യാത്മകമാക്കി പ്രേക്ഷകർക്ക് യാതൊരു ആവർത്തന വിരസതയും സൃഷ്ടിക്കാതെ, പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞു എന്നത് മുൻഷിയെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

അതിഭാവുകത്വമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന എല്ലാവിധ സംഭവത്തിലേക്കും വിരൽ ചൂണ്ടാനും അത് ഭരണ തലത്തിൽ നിന്നുള്ള നല്ല മാറ്റങ്ങൾക്കു കാരണമാക്കാനും മുൻഷി ഏറെക്കുറെ ഹേതുവായിട്ടുണ്ട്. അതോടൊപ്പം ഭരണ പ്രതിപക്ഷ കക്ഷികളെയുൾപ്പെടെ നിശിതമായി വിമർശിക്കാനും മടി കാണിച്ചിട്ടില്ല.എല്ലാവരിലും നർമ്മത്തിന്റെ മേമ്പൊടി തൂക്കിക്കൊണ്ട് ചിരിയും ചിന്തയും നിറയ്ക്കാനായിരുന്നു മുൻഷിയുടെ യാത്ര.

വ്യത്യസ്തമായ രാഷ്ട്രീയവും മതപരവുമായ കാഴ്ചപ്പാടുകളുള്ള, വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന തരത്തിലാണ് കഥാപാത്രങ്ങൾ വരച്ചിരിക്കുന്നത്. ഷോയിൽ ഒരു മതേതര അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ ഇതിന്റെ സൃഷ്ടാവായ അനിൽ ബാനർജി വളരെയധികം ജാഗ്രത പുലർത്തിയിരുന്നു.

മൂന്നോ അഞ്ചോ മിനിറ്റുള്ള സ്ട്രിപ്പ് അവസാനിക്കുന്നത് മുൻഷി വിഷയത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം പ്രസ്താവിക്കുന്നതിലാണ്, പലപ്പോഴും ഒരു വിചിത്രമായ പഴഞ്ചൊല്ല് അല്ലെങ്കിൽ ദയനീയമായ ഉദ്ധരണി. മുൻഷി ഒരിക്കലും മറ്റുള്ളവരുടെ ചർച്ചയിൽ പങ്കെടുക്കാറില്ല, അന്തിമ അഭിപ്രായം പറയുന്നതിനു മാത്രമാണ് വരുന്നത്.പൊതു സമൂഹം വിളിച്ചുപറയാൻ മടിച്ചതൊക്കെയും ഹാസ്യരൂപേണ വരച്ചുകാട്ടിയ മുൻഷിയുടെ ജൈത്രയാത്രയിൽ കൂട്ട് ചേരുകയാണ് ലക്ഷോപലക്ഷം പ്രേക്ഷകർ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....

വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സിനിമയിലെ പരാതി സിനിമയിൽ തീർത്തോളാമെന്ന് കുടുംബം

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി...
Telegram
WhatsApp