തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പക്കായുള്ള ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മോണോക്‌ലോൺ ആന്റിബോഡിയാണ് എത്തിയത്. കൂടാതെ നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ സംവിധാനങ്ങൾ നിപ പരിശോധനയ്ക്കായി കൊണ്ടുവരുവെന്നും രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്ടേക്ക് ബി എസ് എൽ ലെവൽ 2 ലാബുകളാണ് കൊണ്ടുപോകുന്നത്. നിപയുമായി ബന്ധപ്പെട്ട് കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. കൂടാതെ മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു.