ചെന്നൈ: ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും, ചിലമ്പരശനും (ചിമ്പു) അടക്കം നാലു യുവ താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടന. വിശാൽ, അഥർവ് എന്നിവരാണ് വിലക്കു നേരിടുന്ന മറ്റു താരങ്ങൾ.
നിർമാതാക്കളുമായുള്ള പ്രശ്നങ്ങളാണ് വിലക്കിൽ കലാശിച്ചിരിക്കുന്നത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ബുധനാഴ്ച ചേർന്ന യോഗമാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. വാക്കു നൽകിയതനുസരിച്ച് നിർമാതാക്കളുമായി സിനിമ ചെയ്യാൻ സഹകരിക്കുന്നില്ലയെന്നതാണ് ധനുഷിന്‍റെ പേരിലുള്ള പരാതി.
കഴിഞ്ഞ ജൂണിൽ നടന്ന യോഗത്തിൽ ചിലമ്പരശൻ, വിശാൽ, എസ്ജെ, സൂര്യ, അഥർവ, യോഗി ബാബു എന്നീ അഞ്ച് താരങ്ങൾ നിരന്തരമായി നിർമാതാക്കളുമായി നിസ്സഹകരിക്കുന്നതായി ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.