spot_imgspot_img

സ്‌കൂള്‍ ഉച്ച ഭക്ഷണ വിതരണ പദ്ധതിയുടെ അപാകതകൾ ചൂണ്ടിക്കാട്ടി എച്ച് എം എസ്

Date:

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ച ഭക്ഷണ വിതരണ പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ ഘടനാപരമായ ഉത്തരവാദിത്വമാണ്. കേന്ദ്രം 60 ഉം സംസ്ഥാനം 40 ഉം അനുപാതത്തില്‍ പങ്കാളിത്തമുള്ള പദ്ധതിയാണിത്. ഹെഡ്മാസ്റ്ററുടെയോ അദ്ധ്യാപകരുടെയോ പണം ഇതിനായി വിനയോഗിക്കേണ്ടതില്ല. ഏജന്‍സി സമ്പ്രദായം കൊണ്ടുവന്ന് സ്ഥാപിത താല്പര്യക്കാരെ സംരക്ഷി ക്കുവാന്‍ ശ്രമം നടന്നു വരുന്നു.

തമിഴ്‌നാട്ടില്‍ ഒന്നര ലക്ഷം വരുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ സര്‍ക്കാരിന്റെ പാര്‍ട്ട് ടൈം സ്ഥിരം ജീവനക്കാരാണ്. ക്ഷാമബത്ത, ഗ്രാറ്റ്യുവിറ്റി, പെന്‍ഷന്‍ തുടങ്ങിയ അനുകൂല്യം ലഭിയ്ക്കുന്നവര്‍. കേരളത്തിലും തമിഴ് നാട്ടിലെ പോലെ സുരക്ഷിതമായ സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണ പരിപാടിയാക്കി മാറ്റണമെന്നാണ് ആവശ്യം.

സ്‌കൂള്‍ പാചക തൊഴിലാളികളെ തൊഴിലാളികള്‍ എന്ന നിര്‍വചനത്തില്‍ നിന്നും നീക്കം ചെയ്തു ഓണറേറിയം പറ്റു കൂലി അടിമകളായി പ്രഖ്യാപിക്കുന്ന ഗസറ്റ് നോട്ടിഫിക്കേഷന്‍ കേരള സര്‍ക്കാര്‍ പിന്‍വലിക്കണം. 2016 ഉമ്മന്‍ ചാണ്ടി ഗവമെന്റ് ഇവരെ മിനിമം വേജസ്സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി വേതനവും ക്ഷാമബത്തയും അടക്കം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പുതിയ ലേബര്‍ കോഡിനെതിരെ ശബ്ദമുയര്‍ത്തുന്നു, ഇടതുപക്ഷ ഗവമെന്റ് ഏറ്റവും താഴെകിടയില്‍ നില്‍കുന്ന സ്‌കൂള്‍ പാചക തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് തൊഴിലാളി വിരുദ്ധമാണ്. കേരളത്തില്‍ പതിനാലായിരത്തോളം സ്‌കൂള്‍ പാചക തൊഴിലാളികളാണ് ഉള്ളത്.

HMS അഖിലേന്ത്യ സെക്രട്ടറി തമ്പാന്‍ തോമസ്സ്, HMS സംസ്ഥാന സെക്രട്ടറി ടോമി മാത്യു, എസ്. ശകുന്തള പ്രസിഡന്റ് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന(HMS), മലയന്‍കീഴ് ശശികുമാര്‍, ജില്ലാ പ്രസിഡന്റ്, എം വി ലോറന്‍സ്, സംസ്ഥാനകമ്മിറ്റി അംഗം എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp