spot_imgspot_imgspot_img

കുരങ്ങൻ തട്ടിയെടുത്ത് കൊക്കയിലെറിഞ്ഞ ഐ ഫോൺ വീണ്ടെടുത്ത് കേരള ഫയർ ഫോഴ്സ്

Date:

വയനാട്: വയനാട് താമരശ്ശേരി ചുരത്തിൽ വച്ച് കുരങ്ങൻ തട്ടിയെടുത്ത് കൊക്കയിലെറിഞ്ഞ ഐ ഫോൺ ഫയർ ഫോഴ്സ് എത്തി വീണ്ടെടുത്തു.കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിം എന്നയാളുടെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് കുരങ്ങ് ചുരത്തില്‍ എറിഞ്ഞത്.

ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.വയനാട് കാണാനെത്തിയ സഞ്ചാരിയായ യുവാവിന്റെ കയ്യിൽ നിന്നും ഐ ഫോൺ ഒരു കുരങ്ങനെത്തി തട്ടിപ്പറിക്കുകയായിരുന്നു. അതിനു ശേഷം ആ എഐഫോൺ കുരങ്ങൻ താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് എറിഞ്ഞു. സാധാരണ സഞ്ചാരികൾ കയ്യിലുള്ള ആഹാരസാധനങ്ങൾ കുരങ്ങുകൾക്കു നൽകാറുണ്ട്.ആഹാരമെന്നു കരുതിയാവാം കുരങ്ങ് ഫോൺ തട്ടിപ്പറിച്ചത്.

യുവാവ് ഉടൻ തന്നെ ഫയർ ഫോഴ്‌സിൽ വിളിച്ച് സഹായമഭ്യർത്ഥിച്ചു. ജനങ്ങളുടെ ജീവനോടൊപ്പം സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഉത്തമ ബോധ്യമുള്ള ഫയർ ഫോഴ്‌സ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവാവിന്റെ ഐഫോൺ കൊക്കയിലിറങ്ങി വീണ്ടെടുത്തു നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp