തിരുവനന്തപുരം: കഴിഞ്ഞ 4 ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 9 വയസുകാരന്‍റെയും മറ്റ് 3 പേരുടെയും നില തൃപ്തികരമാണെന്നും രോഗവ്യാപനം തടയാന്‍ സാധിച്ചുവെന്നും എന്നാൽ പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം പ്രാഥമിക ഉറവിടത്തിൽ മാത്രമാണുണ്ടായത്. ചികിത്സയിലുള്ള കുഞ്ഞ് കൂടുതൽ പ്രതികരിച്ചു തുടങ്ങി.എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല. ഇതുവരെ ആകെ 323 സാമ്പിള്‍ പരിശോധിച്ചതില്‍ 317 എണ്ണവും നെഗറ്റീവ് ആണ്. 994 പേർ ഐസൊലേഷനിലുണ്ട്.
11 പേർ കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഐസൊലേഷനിലുള്ളത്. രോഗവ്യാപനം തടയാന്‍ കഴിഞ്ഞുവെന്നും ഇതിമുതൽ സ്ഥിരം സർവൈലന്‍സ് സംവിധാനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.