spot_imgspot_imgspot_img

ഫുഡ് പാക്കേജിംഗ്;ഏകദിന പരിശീലന പരിപാടി

Date:

തിരുവനന്തപുരം: ഫുഡ് പാക്കേജിംഗുമായി ബന്ധപ്പെട്ട് ഭക്ഷ്യോത്പാദന,വിതരണ,വിപണന രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടപ്പിച്ചു.ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാത്രങ്ങളുമായി പാഴ്‌സൽ വാങ്ങുവാൻ വരുന്നവർക്ക് അഞ്ചു മുതൽ 10 ശതമാനം വരെ കിഴിവ് നൽകാൻ തീരുമാനമായി.ഫുഡ് ഗ്രേഡ് ആയ പാക്കേജിംഗ് മെറ്റീരിയൽസിൻ്റെ ഉപയോഗം സംബന്ധിച്ചും മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് പാക്കേജിംഗ് മെറ്റീരിയൽസിന്റെ ഉപയോഗം കുറച്ച് ബദൽ മാർഗങ്ങളുടെ സാധ്യതകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നു.

ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം അനുസരിച്ച്, ഭക്ഷ്യവസ്‌തുക്കൾ പായ്ക്ക് ചെയ്ത് വിൽക്കുന്നവർ ഉപയോഗിക്കുന്നത് നിയമം നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള ഫുഡ് ഗ്രേഡ് പാക്കിംഗ് ഉത്പന്നങ്ങൾ ആയിരിക്കണമെന്നും,വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പാക്കുംഗ് ഉത്പന്നങ്ങളുടെ സാമ്പിൾ ശേഖരണവും പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരികയാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

ചടങ്ങിൽ ഫുഡ്‌ പാക്കേജിങ് ആൻഡ് സേഫ്റ്റി റിക്വയർമെന്റസ് എന്ന വിഷയത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ജോയിൻ്റ് ഡയറക്ടർ റിനോ ജോൺ ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്കായി പരിശീലന ക്ലാസ്സ് എടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,കുടുംബശ്രീ,തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp