തിരുവനന്തപുരം: തലസ്ഥാനത്തു വീണ്ടും ഗുണ്ടാ വിളയാട്ടം. ഇന്ന് വൈകിട്ട് 5:30 മണിയോടെ പേട്ട കല്ലുംമൂട് പാലത്തിനു സമീപമാണ് സംഭവം. രണ്ടു പേർക്ക് വെട്ടേറ്റു. വി.വി റോഡ് അമ്പലത്തുമുക്ക് സ്വദേശി കൊച്ചു രാജേഷ് (30) എന്ന ദീപുവിനും ശബരി (28)നുമാണ് വെട്ടേറ്റത്. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം.
ഗുണ്ടാ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് ഭാഷ്യം. വഞ്ചിയൂർ സ്റ്റേഷൻ പരിധിയിലുള്ള കേസിന്മേൽ പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ഒരേ സംഘത്തിലുള്ളവരാണ് ചേരി തിരിഞ്ഞു അക്രമണം അഴിച്ചു വിട്ടത്. പരിക്കേറ്റ ഇരുവരും പിടിച്ചുപറി, അടിപിടി മറ്റനവധി കേസുകളിലെ സ്ഥിരം പ്രതികളാണ്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരം ലഭ്യമാകുന്നതേയുളളു.