കൊച്ചി: കൊച്ചി മെട്രോ റെയില്‍ സര്‍വ്വീസ് ഇതാദ്യമായി പ്രവര്‍ത്തന ലാഭം കൈവരിച്ചതായി കമ്പനി. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145 ശതമാനമാണ് വർധനവാണ് ഉണ്ടായത്. 2022–-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തനലാഭമാണ് മെട്രോ നേടിയത്. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. ഇതാദ്യമായാണ് ഇത്ര ചുരുങ്ങിയ കാലം കൊണ്ട് മെട്രോ റെയില്‍ കമ്പനി ലാഭത്തിലേക്കെത്തുന്നത്.
മെട്രൊ ആരംഭിച്ച വർഷം 59,894 ആളുകളാണ് യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടർന്ന് പല പദ്ധതികളിലൂടെ കൂടുതൽ ആളുകളെ മെട്രോയിലേക്ക് എത്തിക്കാൻ സാധിച്ചു.
മാത്രമല്ല 2020-–-21 ൽ 12.90 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. 2022-–-23ൽ 75.49 കോടിയായി. 485 ശതമാനം വർധന കൈവരിച്ചു.