തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ഹൈ കോടതിയാണ് മുഖ്യ പ്രതിയായ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം.
ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 31 നാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.