ഡൽഹി: ടൊവിനോ തോമസ് നായകനായ ചിത്രം ‘2018’ ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക.
കേരളത്തെ വലിയ രീതിയിൽ ബാധിച്ച 2018ലെ പ്രളയം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ലാൽ, നരേൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജൂഡ് ആന്തണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.