എറണാകുളം: പൊലീസുകാര്‍ യൂണിഫോമും തൊപ്പിയും ഷൂസും സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിന് വിലക്ക്. വിശ്രമമുറികള്‍ വെട്ടികുറയ്ക്കാനും തീരുമാനമായി. വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ട് സ്റ്റേഷന്‍ വൃത്തികേടാക്കുന്നതായി കുറ്റപ്പെടുത്തി എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് ഇറക്കിയത്.
ഉത്തരവിനെതിരെ സേനയിൽ വ്യാപക പ്രതിഷേധമുയർന്നപ്പോൾ ഡി.ഐ.ജി പറയുന്നത് പൊലീസ് സ്റ്റേഷനുകള്‍ പലതും കുത്തഴിഞ്ഞ് വൃത്തികേടായി കിടക്കുന്നുവെന്നാണ്.
വിശ്രമമുറിയെന്ന പേരില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ പകുതിയോളം മുറികള്‍ പൊലീസുകാര്‍ കയ്യേറുന്നു. യൂണിഫോമും ഷൂസും തൊപ്പിയുമെല്ലാം അലക്കുകേന്ദ്രത്തിലെന്ന പോലെ കൂട്ടിയിടുന്നു. പലരും അടിവസ്ത്രം വരെ സൂക്ഷിക്കാനുള്ള സ്ഥലമായാണ് സ്റ്റേഷനെ കരുതുന്നത്, ഇങ്ങനെ കടുത്ത കുറ്റംപറച്ചിലാണ് പൊലീസുകാര്‍ക്കെതിരെ ഡി.ഐ.ജിയുടേത്.