spot_imgspot_img

കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ടൂറിസം വ്യവസായം പ്രയോജനം ചെയ്യും മന്ത്രി

Date:

കഴക്കൂട്ടം: ടൂറിസം മേഖലയിൽ നൂതന ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന് കൂടുതൽ വരുമാനം നൽകുന്ന ടൂറിസം വ്യവസായത്തിൽ ആഗോള പ്രവണതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2023) ട്രാവൽ ട്രേഡ് എക്സിബിഷൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വകാര്യ നിക്ഷേപത്തിൻറെ പ്രാധാന്യം ടൂറിസം മേഖല ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് മികച്ച വരുമാനം നേടാൻ കഴിയുന്ന മേഖലയാണിത്.

കേരള ടൂറിസത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന് നൂതന വിപണന തന്ത്രങ്ങൾ പ്രയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിനോദസഞ്ചാര വ്യവസായ സംരംഭങ്ങൾക്ക് സർക്കാരിൻറെ പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്ത മന്ത്രി ജിടിഎം പോലുള്ള പരിപാടികൾ ബയേഴ്സിനും സെല്ലേഴ്സിനും ഇടയിലുള്ള പങ്കാളിത്തം വർധിപ്പിക്കാൻ അവസരമൊരുക്കുമെന്നും പറഞ്ഞു. ചടങ്ങിൽ അധ്യക്ഷനായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ജി.ടി.എമ്മിൻറെ പതാക ഉയർത്തി.

ചീഫ് സെക്രട്ടറി കെ.ജയകുമാർ . ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡൻറ് എസ്.എൻ രഘുചന്ദ്രൻ നായർ, കേരള ട്രാവൽ മാർട്ട് പ്രസിഡൻറ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡൻറ് സുധീഷ് കുമാർ, കേരള ടൂറിസം ഡവലപ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, യുഡിഎസ് ഗ്രൂപ്പ് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, ജിടിഎം സിഇഒ സിജി നായർ, ജിടിഎം ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു. ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ ആദ്യ പതിപ്പിൻറെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 27 ന് കോവളത്ത് നിർവ്വഹിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും...

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....
Telegram
WhatsApp