കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം കിട്ടിയ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് ചേവായൂർ സ്വദേശി ആദിനാഥാണ് ആത്മഹത്യ ചെയ്തത്.നിയമ വിരുദ്ധമായി സൈറ്റിൽ കയറി എന്നും പണം തന്നില്ലെങ്കിൽ 33900 രൂപ അടയ്ക്കണമെന്നുമായിരുന്നു സന്ദേശം. ഇല്ലെങ്കിൽ പോലീസിൽ വിവരം അറിയിച്ചു അറസ്റ്റ് ചെയ്യുമെന്നും സന്ദേശത്തിലൂടെ അറിയിച്ചു.
ലാപ്ടോപ്പിൽ സിനിമ കാണുന്ന സമയത്തതായിരുന്നു സന്ദേശം എത്തിയത്.കയറിയിരിക്കുന്നത് അശ്ളീല സൈറ്റിലാണെന്നും ഇതിനു പിഴ ഉടൻ അടച്ചില്ലെങ്കിൽ അറസ്റ്റ് ഉണ്ടാവുമെന്നും ഭീഷണി ഈ സന്ദേശത്തിലുണ്ടാരുന്നു.
ഇത് കണ്ടു ഭയന്നിട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.കോഴിക്കോട് സാമൂതിരി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിനാഥ്.