തിരുവനന്തപുരം: ആയുഷ് മിഷന് കീഴിൽ നിയമിക്കാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന് ആയുഷ് മിഷന്‍റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട് കൊയിലാണ്ടി എകരൂൽ സ്വദേശി എം.കെ, റെയീസിനെയാണ് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ആദ്യമായാണ് ഒരാൾ അറസ്റ്റിലാകുന്നത്.
സിറ്റി പൊലീസ് മേധാവി സി. എച്ച്. നാഗരാജുവിന്‍റെയും കന്‍റോൺമെന്‍റ് അസി. കമീഷണർ സ്റ്റ്യുവർട്ട് കീലറിന്‍റെയും നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ സജീവും റെയീസും ചേർന്ന് വ്യാജ രേഖയുണ്ടാക്കിയതിന്‍റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്‍റെയും തെളിവുസ് സ്വീകരിച്ചത്.
എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.