spot_imgspot_img

കൊക്കൂൺ 16മത് എഡിഷൻ; ​ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

Date:

spot_img

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16 മത് എഡിഷൻ ​ഗവർണർ ഉദ്ഘാടനം ചെയ്യും.

രാവിലെ 9.45 ന് ആരംഭിക്കുന്ന കോൺഫറൻസ് ​ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ലഫ്. ജനറൽ എം.യു നായർ, കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവർ പങ്കെടുക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ സൈബർ സുരക്ഷാ രം​ഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.

കേരള പോലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ISRA), ദി സൊസൈറ്റി ഫോർ ദി പോലീസിം​ഗ് ഓഫ് സൈബർ സ്പേയ്സ് (POLCYB), ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഏജൻസി, UNICEF, ICMEC, WeProtect തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെയാണ് ഇത്തവണയും കൊക്കൂൺ നടക്കുന്നത്.

സൈബർ ലോകത്തെ അത്യാധുനിക കണ്ട് പിടുത്തങ്ങൾ മനസിലാക്കുന്നതിനും, സൈബർ തട്ടിപ്പ് രം​ഗത്തെ സാധ്യാതകൾ മനസിലാക്കി പ്രതിരോധിക്കുന്നതിനും വേണ്ടി സംസ്ഥാനത്തേയും, രാജ്യത്തേയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും, പൊതുജനങ്ങൾക്കും മനസിലാക്കുതുമാണ് കൊക്കൂൺ കൊണ്ട് ലക്ഷ്യമിടുന്നത്.

ഏഴാം തീയതി വൈകുന്നേരം 4.30 തിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും, ഹൈബി ഈഡൻ എം.പി, സ്റ്റേറ്റ് പോലീസ് ചീഫ് ഡോ. ഷേഖ് ദർവേഷ് സാഹിബ് ഐപിഎസ്, മേയർ. എം . അനിൽകുമാർ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, നടി മമ്ത മോഹൻദാസ് എന്നിവർ പങ്കെടുക്കും.

ഈ വർഷത്തെ കൊക്കൂണിന്റെ മുഖ്യ ആകർഷണമായ ജൈറ്റ് സ്യൂട്ടിന്റെ പ്രദർശനം ഉദ്ഘാടന സമ്മേളനത്തിന് ശേഷം ​ഗ്രാന്റ് ഹയാത്തിന്റെ ​ഗ്രൗണ്ടിൽ നടക്കും. രാജ്യത്ത് ആദ്യമായി പൊതു ജനങ്ങൾക്കും ​ഗ്രാവിറ്റി ഉപയോ​ഗിച്ച് സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പ്രദർശനം നേരിട്ട് കാണാനാകുമെന്ന പ്രത്യേകയും ഉണ്ട്.

കൂടാതെ ലോക രാജ്യങ്ങളിൽ ഏറ്റവും വേ​ഗത്തിൽ പ്രചരണം നേടുന്ന ആർട്ടിഫഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് മനസിലാക്കുന്നതിനായി എ.ഐ സെന്ററും അവതരിപ്പിക്കും. ആർട്ടിഫിഷ്യൽ രം​ഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൽ, നിരീക്ഷണ മേഖലയിലെ സാധ്യതകൾ എന്നിവ കാണാനും മനസിലാക്കാനുമുള്ള സൗകര്യം ലഭ്യമാക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...
Telegram
WhatsApp