spot_imgspot_imgspot_img

ഈ മണ്ഡലകാലത്തിൽ ശബരിമല ദേവസ്വങ്ങളിലേക്കുള്ള നറുക്കെടുപ്പിലേക്കായി തെരഞ്ഞെടുത്തവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Date:

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി നിയമനത്തിന് തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരിശോധനകൾക്ക് ശേഷം ശബരിമലയിലേക്ക് ആകെ ലഭിച്ച 59 അപേക്ഷകളിൽ നിന്ന് 51 പേർ ഇൻ്റർവ്യൂവിന് യോഗ്യത നേടിയിരുന്നു. മാളികപ്പുറത്തേക്ക് ലഭിച്ച 40 അപേക്ഷകരിൽ 36 പേരും ഇൻറർവ്യൂവിന് യോഗ്യത നേടി. ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിൻ്റെയും അംഗീകാരത്തിനു ശേഷമാണ് നറുക്കെടുപ്പിനായുള്ള മേൽശാന്തിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ദേവസ്വം ബോർഡ് വെബ് സൈറ്റിൽ പട്ടിക ലഭ്യമാണ്. തുലാം ഒന്നായ ഒക്ടോബർ 18ന് രാവിലെ ശബരിമല ധർമ്മശാസ്താക്ഷേത്രസന്നിധിയിലും മാളികപ്പുറം ക്ഷേത്രസന്നിധിയിലുമായി മേൽശാന്തി നറുക്കെടുപ്പ് നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp