പത്തനംതിട്ട: അഖിൽ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിലാണ് അഖിൽ സജീവ് പിടിയിലായത്. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു. 24 മണിക്കൂറിനു മുമ്പ് അഖിൽ സജീവനെ കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.
എന്നാല്‍, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളില്‍ പ്രതിയാണ് അഖില്‍ സജീവ്. അതിനാൽ വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അതെ സമയം കേസിൽ കെപി ബാസിത്ത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. രണ്ട് ദിവസം മുൻപ് ബാസിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.