കണ്ണൂർ: ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്നും സൂത്രധാരനെ കയ്യോടെ പിടികൂടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൂഢാലോചനയിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ടെന്നും ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണ്. ആരോഗ്യവകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ച്ച വയ്ക്കുന്നത്. നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം ധർമ്മടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലു ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.