spot_imgspot_img

സൈബർ കുറ്റകൃത്യങ്ങളുടെ വേ​ഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ​ഗവർണർ

Date:

spot_img

കൊച്ചി: സാങ്കേതിക രം​ഗത്ത് വിപ്ലവങ്ങൾ ഉണ്ടാകുമ്പോഴും സൈബർ കുറ്റങ്ങൾ അത്രയേറെ വേ​ഗത്തിൽ പടരുന്നുവെന്ന് ​ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ പറഞ്ഞു. അത് കൊണ്ട് സൈബർ രം​ഗത്ത് മാറ്റങ്ങൾ വളരെവേ​ഗം അപ്പ്ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കുന്ന രാജ്യാന്തര സൈബർ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ വളരെയധികം വേ​ഗത്തിൽ വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറവും അതിന്റെ ഉപയോഗവും ദുരുപയോഗവും അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

അതിനാൽ, ഇത്തരം കാര്യത്തിൽ രാജ്യാന്തര തലത്തിൽ തന്നെ ഇതിന് വേണ്ട സഹകരണം അത്യാവശ്യമാണെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റ പ്രൈവസി, സൈബർ ഫോറൻസിക്‌സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ പിന്തുണ കൊക്കൂണിലൂടെ നേടിയെടുക്കുന്നതിലുള്ള സന്തോഷവും ​ഗവർണർ അറിയിച്ചു.

പ്രതിരോധ സേനയുടെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ആസ്തികൾ സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും, സൈബർ യുദ്ധത്തിനുള്ള ഏതൊരു ശ്രമവും തടയുന്നതിനുമായി സൈബർ ഗ്രൂപ്പുകൾ സജ്ജമാണ്. ആ തലത്തിലാകണം എല്ലാവരും പ്രവർത്തിക്കേണ്ടത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ വന്നതോടെ ആരെങ്കിലും യന്ത്ര ബുദ്ധിയിൽ ശക്തനാകുന്നുവോ അവർ ലോകത്തെ നിയന്ത്രിക്കും. അതിനാൽ സാങ്കേതിക വിദ്യയിൽ ശക്തമാകുകയാണ് വേണ്ടത്.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രായമായവർ അത്ഭുതത്തോടെ കാണുമ്പോൾ , ഡിജിറ്റൽ യുഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക്, അവ കളിപ്പാട്ടങ്ങൾ പോലെയാണ്, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ അക്ഷരമാല പഠിക്കുന്നതിന് മുമ്പു തന്നെ അവരുടെ മാതാപിതാക്കൾ ഗാഡ്‌ജെറ്റ് ശീലമാക്കുന്നതാണ് കാണാൻ കഴിയുന്നത്.
ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങൾ വിനോദത്തിന്റെയും കളിയുടെയും വിദ്യാഭ്യാസത്തിന്റെയും നിർവചനം മാറ്റി എഴുതിയതായും ​ഗവർണർ പറഞ്ഞു.

കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോക്താക്കളായതിനാൽ, സൈബർഹാക്കിം​ഗ്, സൈബർ ഭീഷണിപ്പെടുത്തൽ, ചൈൽഡ് പോണോഗ്രാഫി, ഓൺലൈൻ ബാലക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ സൈബർ ദുരുപയോഗങ്ങൾക്ക് അവർ ഇരയാകുന്നുണ്ട്. അതിനെ തടയിടുന്നതിന് വേണ്ടി കൊക്കൂൺ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹാമാണെന്നും ​ഗവർണർ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp