ഡൽഹി: ഇസ്രായേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, സുരക്ഷിതമായ പാർപ്പിടങ്ങളിൽ കഴിയണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ അടിയന്തര സാഹചര്യത്തിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും എംബസി അധികൃതർ പൗരന്മാരോട് അഭ്യർത്ഥിച്ചു. മലയാളം അടക്കം പ്രദേശിക ഭാഷകളിലാണ് നിര്‍ദ്ദേശം പുറത്തിറക്കിയത്.
ഇസ്രായേലിൽ ഏകദേശം 18000 ത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്.