spot_imgspot_imgspot_img

വന്യജീവി വാരാഘോഷം : സംസ്ഥാനതല സമാപന സമ്മേളനം നാളെ കോഴിക്കോട്

Date:

കോഴിക്കോട്: 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം നാളെ കോഴിക്കോട് നടക്കും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി ഹാളില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനം വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്കിന്റെയും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെയും പ്രഖ്യാപനവും വനം മന്ത്രി നിര്‍വ്വഹിക്കും.

തുറമുഖ-മ്യൂസിയം-പുരാരേഖ,പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കള്‍ക്കുള്ള സമ്മാനദാനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. മികച്ച സ്‌നേക്ക് റസ്‌ക്യൂവര്‍ക്കുള്ള ഉപഹാരം കോഴിക്കോട് മേയര്‍ ഡോ.ബീനാ ഫിലിപ്പ് സമ്മാനിക്കും.എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയാകും.

മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.
എംഎല്‍എമാരായ ടി.പി.രാമകൃഷ്ണന്‍, ഡോ.എം.കെ.മുനീര്‍, പി.ടി.എ.റഹീം, ഇ.കെ.വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, കെ.എന്‍.സച്ചിന്‍ദേവ്, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.കെ.രമ, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, വനം വകുപ്പ് അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.ആര്‍.അനൂപ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍മാരായ കെ.വിജയാനന്ദന്‍, പി.മുഹമ്മദ് ഷബാബ്, കോഴിക്കോട് കളക്ടര്‍ എ.ഗീത, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ എസ്.നരേന്ദ്ര ബാബു, വാര്‍ഡ് കൗണ്‍സിലര്‍ പി.ഉഷാദേവി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററും ചീഫ് വൈല്‍ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് സ്വാഗതവും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്.ദീപ കൃതജ്ഞതയുമര്‍പ്പിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp