spot_imgspot_imgspot_img

സി ആർ പി എഫ് വനിതാ മോട്ടോർ റാലിക്ക്‌ പള്ളിപ്പുറം സി ആർ പി എഫിൽ സ്വീകരണം നൽകി

Date:

തിരുവനന്തപുരം: സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോ​ഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ്‌ സെന്ററിൽ സ്വീകരണം നൽകി. രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്‌ഗ്രഥനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് റാലി സംഘടിപ്പിക്കുന്നത്. 50 അംഗ സംഘമാണ് 25 ബൈക്കുകളിലായി കന്യാകുമാരിയിൽ നിന്ന് പള്ളിപ്പുറത്തെത്തിയത്. ഇതിൽ 8 പേർ മലയാളികളാണ്. സി ആർ പി എഫ് ഡെപ്യൂട്ടി കമാൻഡന്റ് സിന്ധുവിന്റെ നേതൃത്വത്തിലാണ് റാലി.

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. ആർ നിശാന്തിനി, മുൻ ഡി ജി പി. ബി സന്ധ്യ തുടങ്ങിയവർ ചേർന്ന് തിരുവനന്തപുരത്തെത്തിയ റാലി ഫ്ലാഗ് ഇൻ ചെയ്തു. കന്യാകുമാരി മുതൽ പള്ളിപ്പുറം വരെ 97 കിലോമീറ്റർ ദൂരം 3 മണിക്കൂർ കൊണ്ടാണ് ഇവർ സഞ്ചരിച്ചത്. ദക്ഷിണ മേഖലയുടെ ഭാഗമായ റാലി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി എ. നാരായണ സ്വാമി രാവിലെ കന്യാകുമാരിയിൽ നിന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യുകയായിരുന്നു.

നാരീശക്തി വിളിച്ചോതുന്ന സി ആർ പി എഫ് വനിതാ ഉദ്യോഗസ്ഥരുടെ ബൈക്ക് റാലി യുവ തലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മുൻ ഡി ജി പി, ബി. സന്ധ്യ പറഞ്ഞു. ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യയുടെ ചെറു പതിപ്പാണെന്നും ബി സന്ധ്യ പറഞ്ഞു. സി ആർ പി എഫ് പള്ളിപ്പുറം ഗ്രൂപ്പ്‌ സെന്റർ, ഡി ഐ ജി വിനോദ് കാർത്തിക്, ഗ്രൂപ്പ്‌ സെന്റർ കമാൻഡന്റ് രാജേഷ് യാദവ് തുടങ്ങിയവർ സന്നിഹിതനായിരുന്നു.

കഴിഞ്ഞ ദിവസം പള്ളിപ്പുറം സി ആർ പി എഫ് ​ഗ്രൂപ്പ് സെന്ററിൽ നിന്ന് മധുരയിലേക്ക് പുറപ്പെട്ട റാലി ഒളിമ്പ്യൻ ഓമന കുമാരി ഫ്ലാ​ഗ് ഓഫ് ചെയ്തു. രാഷ്‌ട്രീയ ഏക്താ ദിവസിന്റെ ഭാ​ഗമായി ​ഒക്ടോബർ 05 മുതൽ 31 വരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് സി ആർ പി എഫിലെ വനിതാ ഉദ്യോ​ഗസ്ഥരുടെ റാലി സംഘടിപ്പിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp