spot_imgspot_img

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് അവബോധം നൽകണം; അരുൺ കുമാർ സിൻഹ ഐപിഎസ്

Date:

spot_img

കൊച്ചി: ലോകത്ത് വേ​ഗത്തിൽ പ്രചരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ വ്യാപകമായ അവബോധം നൽകണമെന്ന് നാഷണൽ ടെക്നിക്കൽ റീസർച്ച് ഓർഗനൈസേഷൻ ( എൻ ടി ആർ ഒ ) ചെയർമാൻ അരുൺകുമാർ സിൻഹ ഐപിഎസ് പറഞ്ഞു.

അല്ലാത്ത പക്ഷം ഇതിനെക്കുറിച്ചുള്ള തെറ്റായധാരണകൾ കൂടുതൽ പ്രശ്നങ്ങൾ ഉളവാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ​ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന കൊക്കൂൺ 16 മത് എഡിഷനിൽ രണ്ടാം ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇനിയുള്ള കാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ വളർച്ച കൂടുതൽ വേ​ഗത്തിൽ ആകുമ്പോൾ അതിനെ വികസിപ്പിക്കാനും നിയന്ത്രിക്കാനും രാജ്യത്ത് പ്രത്യേക അതോറിറ്റി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ​ഗോള വിപണയിൽ യുപിഐ ഉപയോ​ഗിച്ചുള്ള പണമിടപാട് ഏറ്റവും കൂടുതൽ നടക്കുന്നത് ഇന്ത്യയിലാണ്. അത് കൊണ്ട് ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന വേളയിൽ പാസ് വേഡ് ഉൾപ്പെടെയുള്ളവയുടെ സുരക്ഷാ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു. യൂസർഐഡിയും, പാസ് വേഡും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

അല്ലാത്ത പക്ഷം ഓൺലൈൻ തട്ടിപ്പുകാർക്ക് സഹായകരമാകുമെന്നും കേരളത്തിൽ ഉൾപ്പെടെ ഓൺലൈൻ വഴി പണം തട്ടിപ്പ് നടക്കുന്നത് ഇക്കാര്യത്തിലുള്ള അജ്ഞത കൊണ്ടുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp