കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസാണ് (ജിഎഫ്ഇസെഡ്) ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശമായ ഹൊറത്ത് പ്രാവിശ്യയിൽ ഭൂചലനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഭൂചലനമുണ്ടായത്. അന്ന് 2000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.