spot_imgspot_img

സംസ്ഥാനത്ത് നവംബർ 5 മുതല്‍ പാചകവാതക വിതരണം മുടങ്ങും

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 5 മുതല്‍ പാചകവാതക വിതരണം മുടങ്ങും. എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ അനശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനാലാണ് പാചകവാതക വിതരണം മുടങ്ങുന്നത്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നത്.

ഡിസംബറില്‍ വേതന കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല.

നവംബർ 5 മുതൽ എൽപിജി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുമായി ലേബര്‍ കമീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ ഏഴ് പാചക വാതക പ്ലാന്റുകളില്‍ നിന്നുള്ള വിതരണം മുടങ്ങും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബഷീറിന്റെ നാരായണി ഇവിടെയുണ്ട്; നേരിട്ട് കാണാൻ സുവർണ്ണാവസരം

തിരുവനന്തപുരം: എന്നും പ്രിയപ്പെട്ട ബഷീറിന്റെ നാരായണിയെ സിനിമാ പ്രേമികൾ അറിഞ്ഞത് അവളുടെ...

ശ്രദ്ധിക്കൂ; അഴൂർ- പെരുമാതുറ റെയിൽവേ ഗേറ്റ് തുറന്നു

തിരുവനന്തപുരം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചിട്ടിരുന്ന...

ഹിസ്റ്ററിയിൽ പി. എച്ച്. ഡി

ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ,...

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
Telegram
WhatsApp