തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ്. പദ്ധതി ഒരു കടൽ കൊള്ളയായിരുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടം അദാനി ഗ്രൂപ്പുമായി ചേർന്ന് നടത്തുന്നതാണെന്ന് ആരോപണവും ഉയർന്നു.
എന്നാൽ ഇതിലൊന്നും പിന്തിരിഞ്ഞു ഓടാതെ വിഴിഞ്ഞം നടപ്പാക്കും എന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ന് ഒരുക്കിയ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള മുഴുവൻ അനുമതികളിലും ഉമ്മൻചാണ്ടിയുടെ കാലത്ത് വാങ്ങിച്ചെടുത്തു. തുടർന്നുവന്ന സർക്കാർ പദ്ധതി പൂർത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി.
വികസനം എന്നത് ഈ നാടിനോടും വരുംതലമുറയോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണ്. വികസനം വരുന്നതോടെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമുണ്ടാകും. ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സതീശൻ പറഞ്ഞു.