spot_imgspot_img

വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

Date:

തിരുവനന്തപുരം: സമർത്ഥരും പ്രതിഭാശേഷിയുമുള്ള
പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കാൻ ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നത്.

പട്ടിക വർഗ്ഗ വികസന വകുപ്പ് ഈ പദ്ധതി ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡെപെക് ) ന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ ലഭിക്കും. യോഗ്യത 55% മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്.
പ്രായപരിധി 35 വയസ്സിൽ താഴെ. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ , unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടുക

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp