spot_imgspot_imgspot_img

കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായാതായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ചാണ് 65 -ാമത് കായികോത്സവം നടക്കുന്നത്. കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് മുതൽ 20 വരെ തൃശുർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തിനു ശേഷമാണ് തൃശ്ശൂരിൽ സംസ്ഥാന കായികോത്സവം അരങ്ങേറുന്നത്.

സബ് ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്‌സ് ആന്റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളാണ് ഉള്ളത്. 3000 ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്.

കൂടാതെ ഇത്തവണത്തെ സംസ്ഥാന കലോത്സവം കൊല്ലം ജില്ലയിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടത്തും. ആശാമാം വേദിയാണ് പ്രധാനവേദി. കലോൽത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക. ഇതിനായി 21 കമ്മിറ്റികൾ രൂപികരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp