spot_imgspot_img

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി യോഗം ചേർന്നു

Date:

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി പരിപാലന സമിതി യോഗം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിൽ ചേർന്നു. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിനായി സാധ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ മന്ത്രി സന്ദർശിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പങ്കെടുത്തു. ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനവും കാർഡിയോളജി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ ആശുപത്രിയിൽ ആരംഭിക്കുന്നതും ചർച്ച ചെയ്തു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ വിന്യസിക്കുന്നത്, ജോലിസമയ ക്രമീകരണം, മരുന്നുകളുടെ ലഭ്യത എന്നിവ സംബന്ധിച്ചും യോഗത്തിൽ ധാരണയായി. പുതിയ കെട്ടിടത്തിന്റെ നിർമാണ പുരോഗതി യോഗം വിലയിരുത്തി.

നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, അഡീഷണൽ ഡി.എം.ഒ ഡോ. അനിൽകുമാർ.എൽ, ആശുപത്രി സൂപ്രണ്ട് രേഖ. എം.രവീന്ദ്രൻ എന്നിവരും ആശുപത്രി പരിപാലന സമിതി യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp