തിരുവനന്തപുരം: അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ. വിടവാങ്ങിയത് മലയാള പ്രേക്ഷകരുടെ മനം കവർന്ന വില്ലൻ. ഇന്ന് രാവിലെ കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് നടന് കുണ്ടറ ജോണി അന്തരിച്ചത്. കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 71 വയസായിരുന്നു.വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി.
കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1979ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പാടിയാൻ ആയിരുന്നു ഏറ്റവും അവസാനം അഭിനയിച്ച ചിത്രം.
നടൻ ജോണിയുടെ നിര്യാണത്തിൽ അനുശോചമറിയിച്ച് നിരവധി അഭിനേതാക്കളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും രംഗത്തെത്തി.