പോത്തന്‍കോട്: ഭാരതത്തിന്റെ ആത്മീയ നഭസ്സില്‍ സന്ന്യാസത്തിന്റെ പുതുചരിത്രമെഴുതാന്‍ ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നവരാണ് വിജയദശമി ദിനത്തില്‍ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിയില്‍ നിന്നും ദീക്ഷ സ്വീകരിക്കാനൊരുങ്ങുന്നത്.
ജീവിത വഴികള്‍ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ പലമേഖലകളിലായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പലായനം ചെയ്യപ്പെട്ട ഹിന്ദു കുടുംബത്തിലെ അംഗവും കര്‍ണ്ണാടക എസ്.ഡി.എം കോളേജില്‍ പഞ്ചകര്‍മ്മ വിഭാഗത്തില്‍ പി.എച്ച്.ഡി ഗവേഷകയുമായ ഡോ. റോസി നന്ദി, ഡല്‍ഹിയിലെ ജെ.എന്‍.യു ജീവനക്കാരി ശാലിനി പ്രുതി, എക്സാ ഇന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി മാനേജറും ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റും നിലവില്‍ ആശ്രമത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളറുമായ ഗുരുചന്ദ്രിക.വി എന്നിവരാണ് ദീക്ഷ സ്വീകരിക്കുന്നവരില്‍ കേരളത്തിനു പുറത്തു നിന്നുളളത്.
അമേരിക്കയിലെ സിക്സ് സിഗ്മ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ & ഹെല്‍ത്ത്കെയര്‍ വിഭാഗം മൊഡ്യൂള്‍ ഡയറക്ടര്‍ വന്ദിത സിദ്ധാര്‍ത്ഥന്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാര്‍ത്ഥിനി വന്ദിത ബാബു, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു.പി.സി, 28 വര്‍ഷത്തെ ബ്രഹ്മചര്യം പൂര്‍ത്തിയാക്കിയ വത്സല.കെ.വി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി, ബികോം ബിരുദദാരിയും ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ, കേരള യൂണിവേഴ്സിറ്റിയില്‍ ഗ്ലോബല്‍ ബിസിനസ്സ് ഓപ്പറേഷന്‍സില്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ, ശാന്തിഗിരി മുദ്രണാലയത്തില്‍ സേവനം ചെയ്യുന്ന പ്രസന്ന. വി, ബിരുദാനന്തര ബിരുദവും നേടി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കൃഷ്ണപ്രിയ.എ.എസ്, ബി.എഡ് വിദ്യാര്‍ത്ഥിനി കരുണ.എസ്.എസ്, ഖാദിബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്, സിദ്ധ മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കരുണ.പി.കെ, ബ്രഹ്മചാരിണികളായ മംഗളവല്ലി.സി.ബി, പ്രിയംവദ. ആര്‍.എസ്, ഷൈബി.എ.എന്‍, സജിത.പി.എസ്, അനിത.എസ്, രജനി. ആര്‍.എസ് എന്നിവരാണ് ഒക്ടോബര്‍ 24 ന് ദീക്ഷ സ്വീകരിക്കുന്നത്.