spot_imgspot_img

ലഹരിക്കെതിരായ നിയമ വശങ്ങൾ ചർച്ച ചെയ്യപ്പെടണം മന്ത്രി ആർ.ബിന്ദു

Date:

തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരെ നാശമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിക്കും മത്സരങ്ങൾക്കും തുടക്കമായി. ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന സാമൂഹ്യസേവന പരിപാടി ലാവോജ് (ലോ അക്കാദമി വിംഗ്‌സ് ഓഫ് ജസ്റ്റിസ്) 2023 പേരൂർക്കട ലോ അക്കാദമി ലോ കോളേജിൽ ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പും മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പഴുതടച്ച നിയമനിർമാണം അനിവാര്യമാണെന്നും നിയമപരമായ അവബോധം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹം അണി നിരക്കണം. നിയമത്തെക്കുറിച്ച് അവബോധം ഇല്ലാത്ത ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നിയമവിദ്യാർത്ഥികൾക്ക് കഴിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുതുകാലവും പുതുലോകവും ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുക്കേണ്ടവരാണ് വിദ്യാർത്ഥികളെന്നും, അവർക്ക് നിരവധി പ്രതിവിധികൾ സമൂഹത്തിനോട് നിർദേശിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബോധവത്കരണ പരിപാടി ഒരാഴ്ചക്കാലം മാത്രമായി ഒതുക്കാതെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ തുടർന്ന് നൽകണമെന്നും മന്ത്രി പറഞ്ഞു.

ലഹരി പ്രതിരോധത്തിനായുള്ള കേന്ദ്രസാമൂഹ്യനീതി മന്ത്രാലയത്തിന്റെ പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ. കേരളത്തിലെ എല്ലാ ജില്ലകളിലേയും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോ അക്കാദമി ലോ കോളേജ് ലീഗൽ എയ്ഡ് ക്ലിനിക് ആൻഡ് സർവീസസും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായും സഹകരിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് പരിപാടി നടത്തുന്നത്.

ലീഗൽ എയ്ഡ് വീക്കിന്റെ ഭാഗമായി ഇന്റർ കോളേജ് ക്വിസ് മത്സരം, ഇന്റർ കോളേജ് സംവാദ മത്സരം, പാനൽ ചർച്ച എന്നിവയും നടത്തും. ലാവോജ് 2023ന് മുന്നോടിയായി പേരൂർക്കട മുതൽ വെള്ളയമ്പലം വരെ സംഘടിപ്പിച്ച ഇരുചക്ര വാഹനറാലി ലോ കോളേജ് ജംഗ്ഷനിൽ വി.കെ പ്രശാന്ത് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹനറാലിയിൽ പങ്കെടുത്തവർക്കും തീം ഡാൻസ് അവതരിപ്പിച്ചവർക്കുമുള്ള മൊമന്റോ മന്ത്രി ആർ.ബിന്ദു നൽകി.

സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രീതി വിൽസൺ അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷൈന മോൾ എം, ലോ അക്കാദമി ലോ കോളേജ് ഡയറക്ടർ കെ. അനിൽകുമാർ, പ്രിൻസിപ്പാൾ ഹരീന്ദ്രൻ.കെ, കെഎൽഎ ലീഗൽഎയ്ഡ് ക്ലിനിക് ആൻഡ് സർവീസസ് കോ ഓർഡിനേറ്റർ അഡ്വക്കേറ്റ് ആര്യ സുനിൽപോൾ, ലോ അക്കാദമി വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp