spot_imgspot_imgspot_img

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിരുന്നതായി ജില്ലാ കളക്ടർ

Date:

തിരുവനന്തപുരം ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിനും, ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും തുക നേരത്തെ തന്നെ അനുവദിച്ചിരുന്നതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ഈ വർഷം ഏപ്രിൽ 29ന് 54,65,200 രൂപയും ജൂൺ 13ന് 46,16,900 രൂപയും ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കുമായി അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വില്ലേജ് ഓഫീസർമാർക്ക് 2023 ജൂലൈ അഞ്ചിന് 26,00,000 രൂപയും അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് ഒക്ടോബർ 17ന് എട്ട് ലക്ഷം രൂപ അധിക തുകയായി തിരുവനന്തപുരം, ചിറയിൻകീഴ് തഹസീൽദാർമാർക്കായി അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp