spot_imgspot_img

ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഡ്രൈ ഡേ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം . ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

വീട്ടിനകത്തും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാന്‍ ഉള്ള സാഹചര്യങ്ങള്‍ നിരവധിയാണ്. ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍, വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍ , ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്നില്ല എന്ന് ഉറപ്പാക്കുക. വീടിന്റെ പുറത്ത് ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി ,ടയര്‍ , ആട്ടുകല്ല്, ഉരല്‍ ,ക്ലോസറ്റുകള്‍ , വാഷ്ബേസിനുകള്‍ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കുക. ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി , മഴ മറയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുകുകള്‍ കടക്കാത്ത വിധം മൂടി സൂക്ഷിക്കുക. തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമില്ലെന്ന് ഉടമകള്‍ ഉറപ്പാക്കുക.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തില്‍ഇളം നിറത്തിലുള്ളവസ്ത്രങ്ങള്‍ ധരിക്കുക, ജനല്‍, വാതില്‍ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക , പകല്‍ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp