News Week
Magazine PRO

Company

Share This Post
spot_imgspot_img

നവകേരള സദസ് : ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 21 മുതൽ 24 വരെ നടക്കുന്ന നവകേരളസദസിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും യോഗം ചേർന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽഎമാരായ സി.കെ ഹരീന്ദ്രൻ, വി.ജോയി, വി.ശശി, ഒ.എസ് അംബിക, ഡി.കെമുരളി, ഐ.ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, മണ്ഡലങ്ങളുടെ ചുമതലയുള്ള കൺവീനർമാരായ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സംഘാടക സമിതികളുടെ രൂപീകരണം, സ്വാഗതസംഘം ചേരൽ, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം, പ്രചാരണം, നവകേരള സദസിന്റെ വേദി എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അതത് നിയോജക മണ്ഡലം എം.എൽഎമാർ ചെയർമാൻമാരായുള്ള മണ്ഡലം സംഘാടകസമിതികളുടെ രൂപീകരണം ജില്ലയിൽ അവസാനഘട്ടത്തിലാണ്. വട്ടിയൂർക്കാവ് ഒഴികെയുള്ള മണ്ഡലങ്ങളിൽ സംഘാടകസമിതി രൂപീകരണം പൂർത്തിയായി. നവംബർ 9നാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ സംഘാടകസമിതി രൂപീകരണം. സംഘാടക സമിതി ഓഫീസുകളുടെ ഉദ്ഘാടനം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. തിരുവനന്തപുരം മണ്ഡലത്തിന്റെ സംഘാടകസമിതി ഓഫീസ് പാളയം പബ്ലിക് ലൈബ്രറിയിൽ ഒക്ടോബർ 25ന് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർ ചെയർമാനായുള്ള വാർഡ്/പഞ്ചായത്ത്തല സംഘാടകസമിതികളുടെ രൂപീകരണം നവംബർ അഞ്ചിന് മുൻപായി പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി. നവകേരളസദസിനോടനുബന്ധിച്ച് വീട്ട്മുറ്റയോഗങ്ങളും സംഘടിപ്പിക്കും.

നവകേരളസദസിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും ക്രമീകരണങ്ങളും യോഗം ചർച്ച ചെയ്തു. ഒരു മണ്ഡലത്തിൽ നിന്നും അൻപത് പേരെ ഉൾപ്പെടുത്തിയാണ് പ്രഭാതയോഗം നടത്തുന്നത്. രാവിലെ 9നാണ് പ്രഭാതയോഗം ക്രമീകരിച്ചിരിക്കുന്നത്. ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ പ്രഭാതയോഗം ഡിസംബർ 21ന് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലും കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര,പാറശാല മണ്ഡലങ്ങളിലെ പ്രഭാതയോഗം ഡിസംബർ 22ന് കാട്ടാക്കട നിയോജകമണ്ഡലത്തിലും നേമം, തിരുവനന്തപുരം,കോവളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ പ്രഭാതയോഗം ഡിസംബർ 23ന് തിരുവനന്തപുരം നിയോജക മണ്ഡലത്തിലുമാണ് നടക്കുക. തിരുവനന്തപുരം ജില്ലയിലെ ആദ്യ നവകേരള സദസ് ഡിസംബർ 20ന് വർക്കല നിയോജകമണ്ഡലത്തിലാണ് ആരംഭിക്കുന്നത്.

സംസ്ഥാനസർക്കാരിന്റെ വികസനമുന്നേറ്റങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡലപര്യടനം -നവകേരളസദസ് നവംബർ 18 മുതൽ 24 വരെയാണ് നടക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp
10:32:38