spot_imgspot_imgspot_img

നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Date:

ഡൽഹി: നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേ​ഗ റെയിൽപാത പദ്ധതിയാണ് നമോ ഭാരത്. പൊതുജനങ്ങൾക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ട്രെയിൻ വിഭാവനം ചെയ്തത്. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്.

രാജ്യത്തിന് ഇത് ചരിത്ര ദിനമാമെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഡൽഹിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. 82 കിമീ ദൂരമുള്ള ഡൽഹി – മീററ്റ് പദ്ധതിയുടെ നിലവിൽ പണിപൂർത്തിയായ 17 കിലോമീറ്ററാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

ഗാസിയാബാദ്, സാഹിബാബാദ്, ദുഹായ്, ഗുൽധാർ, ദുഹായ് ഡിപ്പോ എന്നിവ ഉൾപ്പെടുന്ന അഞ്ച് സ്റ്റേഷനുകൾ ആണ് പദ്ധതിയ്ക്ക് കീഴിൽ ഉള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp