തിരുവനന്തപുരം: വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ നൂറിന്റെ നിറവിൽ. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. ജീവിതം തന്നെ സമരമാക്കിയ സഖാവ്. വിഎസ് എന്ന രണ്ട് അക്ഷരത്തിന്റെ വിപ്ലവ വീര്യത്തിൽ നിന്ന് വിഎസ് സഖാവായ ചരിത്ര പുരുഷൻ.
വാനിൽ ഉയിർ കൊണ്ട് ചെങ്കൊടി പാറിച്ച സഖാവ്. പട്ടിണി പാവങ്ങൾക്ക് വേണ്ടി ജന്മിത്വത്തിനെയും രാജവാഴ്ചയും പൊരുതി കീഴടക്കിയ പോരാളി. കേരള പ്രക്ഷോഭ ചരിത്രത്തിന്റെ ചുവന്ന പൊട്ടായ പുന്നപ്ര വയലാർ സമര നായകൻ. സമരം തന്നെ ജീവിതം എന്ന ആത്മകഥയെ അനർത്ഥമാക്കിയ ആക്റ്റിവിസ്റ്റ് അധ്വാന വർഗ്ഗത്തിൽ നിന്ന് മുഖ്യമന്ത്രിയായി മാറിയ തൊഴിലാളി. പ്രായമേശാത്ത തീപാറുന്ന വാക്കുകൾ കൊണ്ട് ജന സമുച്ചയത്തിനെ ആവേശരാക്കുന്ന പ്രാസംഗികൻ. എണ്ണമറ്റത്ത് പോരാട്ട വീര്യംകൊണ്ട് ജന ശ്രദ്ധ നേടിയ വ്യക്തിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ.
മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് നിലവിൽ വിഎസ്. അദ്ദേഹത്തിന് നൂറാം പിറന്നാൾ പ്രമാണിച്ച് ഇന്ന് ആഘോഷമൊന്നുമില്ല.