തിരുവനന്തപുരം: അർജ്ജുന കഴക്കൂട്ടത്തിന്റെ ഇരുപത്തിമൂന്നാമത് പൂജ മഹോത്സവം 22,23,24 തീയതികളിലായി നടക്കും. ഈ വർഷത്തെ വിദ്യാരംഭം ഈ മാസം 24 ചൊവാഴ്‌ച നടക്കും. രാവിലെ 9 മണിക്കാണ് വിവിധ കലകളുടെ വിദ്യാരംഭം കുറിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ്, സംഗീതം, വയലിൻ, മൃദംഗം, തബല,കീബോർഡ്, ഗിറ്റാർ, ഓടകുഴൽ,ചെണ്ട,കഥകളി,ചിത്ര രചന,ക്രാഫ്റ്റ്,തയ്യൽ, യോഗ,കരാട്ടെ,കളരിപ്പയറ്റ് തുടങ്ങി വിവിധ ഇനം കലകളുടെ ക്ലാസ്സുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കൂടാതെ നവംബർ 18 നു നൃത്തം, സംഗീതം, വയലിൻ, ചെണ്ട എന്നിവയുടെ അരങ്ങേറ്റം അമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മാത്രമല്ല നവംബര് 26 നു അർജുന ഓഡിറ്റോറിയത്തിൽ വച്ച് കഥകളിയുടെ അരങ്ങേറ്റവും നടക്കും.