spot_imgspot_img

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

Date:

spot_img

തിരുവനന്തപുരം: സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്നും പാലിന്റെ ആഭ്യന്തര ഉത്പാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള പാലാണ് മിൽമയിലൂടെ ക്ഷീരവികസന വകുപ്പ് ജനങ്ങൾക്കെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ഷീരകർഷകരെ സഹായിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സർക്കാരും ക്ഷീരവികസന വകുപ്പും കർഷകർക്കൊപ്പമെന്നതിന്റെ തെളിവാണ്, ക്ഷീരകർഷകർക്കും അവരുടെ കുടുംബാഗംങ്ങൾക്കും ആരോഗ്യ-ലൈഫ് ഇൻഷുറൻസും കന്നുകാലികൾക്ക് പരിരക്ഷയും ഉറപ്പാക്കുന്ന ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു.

ക്ഷീര വികസന വകുപ്പ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, ആറ്റിങ്ങൾ മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്‌സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്.

കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ഡയറി എക്‌സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര സംഘങ്ങൾക്കുള്ള അവാർഡ് വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. നറുക്കെടുപ്പിലൂടെ ബ്ലോക്ക് പരിധിയിലുള്ള മൂന്ന് കർഷകർക്ക് പശുക്കളെ വിതരണം ചെയ്തു.

മേൽകടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ ആതിഥേയത്വത്തിൽ മേൽ കടയ്ക്കാവൂർ എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി ജയശ്രീ, തിരുവനന്തപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ.യൂസഫ്, ചിറയിൻകീഴ് ക്ഷീരവികസന ഓഫീസർ കെ.എസ് സുസ്മിത, മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് പഞ്ചമം സുരേഷ് എന്നിവരും ക്ഷീര വികസനം, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷീര കർഷകരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp