
കഴക്കൂട്ടം: കഴക്കൂട്ടം സ്വദേശിയായ നാസറിനെ ( 52) ഒരാഴ്ചയായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ പതിനെട്ടാം തീയതി മുതലാണ് നാസറിനെ കാണാതായത്. മൊബൈൽ ഫോണും എടിഎം കാർഡടക്കമുള്ള പേഴ്സും വീട്ടിൽ തന്നെയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എവിടേക്കാണ് പോകുന്നതെന്ന് ഒരു സൂചനയും ബന്ധുക്കൾക്കോ സുഹൃത്തുകൾക്കോ നൽകിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9895311601 ഫോണിൽ ബന്ധപ്പെടണം


