തിരുവനന്തപുരം: സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് 2023 യു.എസ്.ടിക്ക്. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മഹാത്മ അവാര്‍ഡ് 2023. പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിയാണ് ഇത്തവണത്തെ അവാർഡിന് അർഹമായത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളില്‍ യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്. ഈ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ്.
ജനങ്ങൾക്കിടയിൽ നടപ്പാക്കി വരുന്ന സിഎസ്ആര്‍ മികവിനുള്ള 2023-ലെ മഹാത്മ അവാര്‍ഡ് തങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും വളരെ ആദരവോടെ ഈ പുരസ്‌ക്കാരം സ്വീകരിക്കുന്നുവെന്നും യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു.
ആദിത്യ ബിര്‍ള ഗ്രൂപ്പാണ് പുരസ്‌കാരം നൽകുന്നത്. ഇന്ത്യയിലെയും മെക്‌സിക്കോയിലെയും 32,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മികവിനായി നടത്തുന്ന ‘അഡോപ്റ്റ് എ സ്‌കൂൾ ‘ എന്ന പരിപാടിയാണ് സി.എസ്.ആര്‍ വഴി നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. ഗുമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 104 സ്‌കൂളുകളെ യു.എസ്.ടി സഹായിക്കുന്നു.
ഭിന്നശേഷിക്കാരെ സഹായിക്കുകയും വീടില്ലാത്തവര്‍ക്ക് വീടുവെച്ചു കൊടുക്കുകയുമാണ് കേരളത്തില്‍ യു.എസ്.ടി നടത്തുന്ന പ്രധാന കാരുണ്യപദ്ധതി. ജീവിത പരിവർത്തനം സാധ്യമാക്കുക’ എന്ന ലക്ഷ്യത്തോടെ 1999ല്‍ ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങള്‍ നിലനിര്‍ത്താനായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കമ്പനി നിരന്തരം നടത്തി വരുന്നു.