spot_imgspot_imgspot_img

ഫ്രീഡം ഫിഫ്റ്റിയുടെ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമസമർപ്പണവും നവംബർ ഒന്നിന്

Date:

തിരുവനന്തപുരം: മഹാകവി കുമാരനാശാൻ തറക്കല്ല് ഇട്ട മുരുക്കുംപുഴ സെൻറ് അഗസ്റ്റിൻസ് ഹൈ സ്കൂളിൽ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമ യുടെ സമർപ്പണവും നവംബർ 1കേരളപിറവി ദിനത്തിൽ രാവിലെ 10മണിക്ക് വിജിലൻസ്.എസ്‌. പി മുഹമ്മദ് ഷാഫി നിർവഹിക്കും.സിനിമതാരം എം. ആർ. ഗോപകുമാർ മുഖ്യ അഥിതി ആയിരിക്കും.

സ്കൂൾ പി ടി എ പ്രസിഡന്റ് ഇടവിളാകം ഷംനാദ് അധ്യക്ഷൻ ആവും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ദീപ കൃഷ്ണൻ നന്ദിയും പറയും. യോഗത്തിൽ ഹെഡ്മാസ്റ്റർ. ജി.അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തും .ഗാന്ധി പീസ് ഫൌണ്ടേഷൻ മുരുക്കും പു ഴ സി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് വാർഡ് മെമ്പർ മീന അനിൽകുമാർ, സ്കൂൾ മാനേജർ അഡോൾഫ് കൈയാലക്കൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സജി, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം കുമാർ സംസാരിക്കും. ഫ്രീഡം ഫിഫ്റ്റി ചെയർമാനും സ്കൂൾ പൂർവ്വവിദ്യാർത്ഥിയും കൂടി ആയ റസൽ സബർമതിയാണ് സ്കൂളിൽ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകുന്നത്. മുരുക്കും പുഴഇടവിളാകത്തു താമസിക്കുന്ന ആദിത്യൻ ആണ് ഗാന്ധി പ്രതിമ യുടെ ശില്പി. യോഗത്തിൽ ശില്പി യെ പൊന്നാട അണിയിച്ചു ആദരിക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp