തിരുവനന്തപുരം :പലപ്പോഴും ബി ജെ പി യിൽ പോയാൽ എന്താ കുഴപ്പം എന്ന് ചോദിക്കുകയും ഇപ്പോൾ ലീഗ് നേതൃത്വത്തെ ഒരു ജീവിയോട് ഉപമിക്കുകയും ചെയ്തകെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഉള്ളം തുടിക്കുന്നത് എന്തിലേക്കാണെന്ന് അരി ആഹാരം കഴിക്കുന്നഎല്ലാവർക്കും തിരിയുമെന്നും അപമാനം സഹിച്ചും കോൺഗ്രസ് മുന്നണിയിൽ തുടരുന്ന ലീഗിന്റെ നിലപാട് ആശ്ചര്യജനകമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.സി കെ ഗോവിന്ദൻ നായരെ പോലുള്ള മഹാരഥന്മാർ ഇരുന്നകസേരയിലാണ് കോൺഗ്രസ് ചരിത്രമറിയാത്ത വായിൽ തോന്നുന്നത് കോതക്കു പാട്ടായി ഓരോ വിഡ്ഢിത്തം എഴുന്നള്ളിക്കുന്ന കെ സുധാകരൻ ഇരിക്കുന്നത്. ഇത് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർക്ക് അപമാനമാണ്. കോൺഗ്രസ് മുന്നണിക്ക് എന്നും ശക്തിപകർന്ന ലീഗിനെ ഭൽസിച്ചത്തിലൂടെ സുധാകരൻന്റെ വർഗീയമുഖമാണ് വെളിവായത്. പലസ്തീൻ വിഷയത്തിൽഗാന്ധിജിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും പുലർത്തിയ നിലപാടുകൾ നമ്മുടെ മുന്നിലുണ്ടെന്നും ഇപ്പോഴത്തെ കോൺഗ്രസ്സിന്റെ അഴകൊഴമ്പൻ നിലപാട് ആർക്കുവേണ്ടിയാണെന്നും പലസ്തീൻ ജനതയുടെ പോരാട്ടം സ്വാതന്ത്ര്യസമരമാണെന്നും ആർജ്ജവത്തോടെ അതിനുപിന്തുണനൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോയെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.*
തിരുവനന്തപുരം : പലപ്പോഴും ബി ജെ പി യിൽ പോയാൽ എന്താ കുഴപ്പം എന്ന് ചോദിക്കുകയും ഇപ്പോൾ ലീഗ് നേതൃത്വത്തെ ഒരു ജീവിയോട് ഉപമിക്കുകയും ചെയ്തകെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഉള്ളം തുടിക്കുന്നത് എന്തിലേക്കാണെന്ന് അരി ആഹാരം കഴിക്കുന്നഎല്ലാവർക്കും തിരിയുമെന്നും അപമാനം സഹിച്ചും കോൺഗ്രസ് മുന്നണിയിൽ തുടരുന്ന ലീഗിന്റെ നിലപാട് ആശ്ചര്യജനകമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.സി കെ ഗോവിന്ദൻ നായരെ പോലുള്ള മഹാരഥന്മാർ ഇരുന്നകസേരയിലാണ് കോൺഗ്രസ് ചരിത്രമറിയാത്ത വായിൽ തോന്നുന്നത് കോതക്കു പാട്ടായി ഓരോ വിഡ്ഢിത്തം എഴുന്നള്ളിക്കുന്ന കെ സുധാകരൻ ഇരിക്കുന്നത്. ഇത് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർക്ക് അപമാനമാണ്. കോൺഗ്രസ് മുന്നണിക്ക് എന്നും ശക്തിപകർന്ന ലീഗിനെ ഭൽസിച്ചത്തിലൂടെ സുധാകരൻന്റെ വർഗീയമുഖമാണ് വെളിവായത്. പലസ്തീൻ വിഷയത്തിൽഗാന്ധിജിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും പുലർത്തിയ നിലപാടുകൾ നമ്മുടെ മുന്നിലുണ്ടെന്നും ഇപ്പോഴത്തെ കോൺഗ്രസ്സിന്റെ അഴകൊഴമ്പൻ നിലപാട് ആർക്കുവേണ്ടിയാണെന്നും പലസ്തീൻ ജനതയുടെ പോരാട്ടം സ്വാതന്ത്ര്യസമരമാണെന്നും ആർജ്ജവത്തോടെ അതിനുപിന്തുണനൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോയെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.*