spot_imgspot_img

ദുബായിലെ മലയാളി വ്യവസായി ആർ. ഹരികുമാറിൻ്റെ ‘ഹരികഥ ‘ എന്ന ആത്മകഥ സംവിധായകൻ കമൽ നടൻ സൈജു കുറുപ്പിന് കോപ്പി നൽകി പ്രകാശനം ചെയ്തു

Date:

ഷാർജ : മലയാളത്തിലടക്കം ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. കഥകളുടെ ചരിത്രത്തിൽ നിന്നായിരിക്കാം ഇത്തരമൊരു രീതി വന്നിരിക്കുക. എന്നാൽ ഞാൻ പരിചയപ്പെട്ട സമ്പന്നരിൽ പ്രത്യേകിച്ച് ഗൾഫിലുള്ള വ്യവസായികളെല്ലാവരും വളരെ നല്ല മനുഷ്യസ്നേഹിയും എല്ലാവരുമായും സൗഹൃദം സ്ഥാപിക്കുന്നവരുമാണെന്നും കമൽ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബാൾറൂമിൽ പ്രമുഖ മലയാളി വ്യവസായി ആർ.ഹരികുമാറിൻ്റെ ആത്മകഥയായ ഹരികഥ–ലോഹം കൊണ്ട് ലോകം നിർമിച്ച കഥയുടെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടൻ സൈജു കുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.

ബിസിനസിൽ വിജയിച്ച എല്ലാവരും പുസ്തകമെഴുതാറില്ലെന്നും അങ്ങനെ എഴുതിയാൽ എല്ലാം സത്യസന്ധമായിക്കൊള്ളണമെന്നില്ലെന്നും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ പറഞ്ഞു. എന്നാൽ പുസ്തകമെഴുതണമെന്ന് തോന്നുന്ന ചില വിജയിച്ച വ്യക്തിത്വങ്ങളുണ്ട്. തൻ്റെ ജീവിതം സത്യസന്ധതകൊണ്ടും കഠിനാധ്വാനം കൊണ്ടും കെട്ടിപ്പടുത്തതാണെന്ന ഉറച്ച വിശ്വാസമാണ് അത്തരക്കാർക്ക് ആത്മകഥ എഴുതാൻ പ്രേരണയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പുസ്തകം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.

വളരെ ഉയർന്ന നിലയിൽ നിൽക്കുമ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ള മനുഷ്യരുമായി സൗഹ‍‍‍ൃദത്തിലാകാനും അവരെ ചേർത്തു നിർത്താനും സന്മനസ്സ് കാണിക്കുന്ന വ്യക്തിയാണ് ആർ.ഹരികുമാറെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ്19 കാലത്ത് അദ്ദേഹം ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു.

ദുബായ് ഇൻവെസ്റ്റ് പാർക്ക് (ഡി ഐ പി) ദുബായ് ഇൻവെസ്റ്റ്മെൻ്റ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമിയും പ്രസംഗിച്ചു. അഡ്വ.രാജൻപിള്ള, ആർ.ചന്ദ്രശേഖരൻ, അഡ‍്വ. ഹരികുമാറിൻ്റെ ഭാര്യ കലാ ഹരികുമാർ, മക്കളായ ഡോ.ലക്ഷ്മി ഹരികുമാർ, ഡോ.സൗമ്യ ഹരികുമാർ എന്നിവരും ചടങ്ങിന്റെ ഭാഗമായി. ആർ.ഹരികുമാർ മറുപടി പ്രസംഗം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp