spot_imgspot_img

കാൽപന്തിന്റെ ലഹരിയിൽ “മലപ്പുറം മെസ്സി ” യാഥാർത്ഥ്യമായി

Date:

spot_img

ദുബായ് : ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സലീം അയ്യനത്തിന്റെ “മലപ്പുറം മെസ്സി എന്ന പുസ്തകം ഏറെ വ്യത്യസ്തതകളോടെ ഘാന ദേശീയ ഫുട്ബോളറും, സിനിമാ നടനുമായ ബർണാഡ് അന്നർട്ടെ എബി,ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ സന്നിഹിതരായവർ മെസ്സിയുടെ ജെഴ്സി അണിഞ്ഞ് ആരവങ്ങളാൽ പവലിയനുകൾക്കരികിലൂടെ നടന്നു നീങ്ങിയത് കണ്ടു നിന്നവരിൽ കൗതുകമുണർത്തി.

പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി അദ്ധ്യക്ഷനായ ചടങ്ങിൽ പോൾ സെബാസ്റ്റ്യൻ പുസ്തകത്തെ പരിചയപ്പെടുത്തി.

പ്രവാസ ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകളിൽ കാലത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉൾച്ചേർത്തതാണ് സലീമിന്റെ കഥകൾ എന്നും ബിംബങ്ങളാലും രൂപകങ്ങളാലും മനോഹരമാക്കിയ കഥകൾ വായനക്കാരെ ത്രസിപ്പിക്കുന്നതാണെന്നും പോൾ സെബാസ്റ്റ്യൻ പറഞ്ഞു.

ഷീലാ പോൾ രാമച്ച, മുനവ്വർ വളാഞ്ചേരി , പി.ശിവപ്രസാദ്, പുന്നക്കൻ മുഹമ്മദാലി

രാഗേഷ് വെങ്കിലാട്ട്, റാഫി അയ്യനത്ത്, ഷക്കീംചേക്കുപ്പ, ശ്രീജ വിനീഷ് കലാമണ്ഡലം, ഉഷ ഷിനോജ് എന്നിവർ സംസാരിച്ചു. സലീം അയ്യനത്ത് നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp