spot_imgspot_imgspot_img

സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇ-പോസ് സംവിധാനത്തിലെ തകരാറിനെതുടർന്നാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം നിലച്ചത്. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. മാത്രമല്ല ഒ ടി പി വഴിയും ആധാർ ഓതന്റിഫിക്കേഷൻ വഴിയും റേഷൻ വിതരണം നൽകാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. രാവിലെ മുതൽ തന്നെ റേഷൻ വ്യാപാരികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെറ്റ് വർക്ക് തകരാറാണ് മെഷീൻ തകരാറിലാകാൻ കാരണമെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീൻ തകരാറു മൂലം പല സ്ഥലങ്ങളിലും റേഷൻ വിതരണം മുടങ്ങിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp