
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. പടക്കം പൊട്ടിക്കാനുള്ള സമയം രണ്ട് മണിക്കൂർ മാത്രമാണെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. രാത്രി എട്ട് മുതൽ പത്ത് വരെയാണ് സമയം. ക്രിസ്മസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ.
മാത്രമല്ല ആഘോഷങ്ങൾക്ക് അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചുമതല നൽകിയിട്ടുണ്ട്.


