spot_imgspot_img

ലുലു ക്രിക്കറ്റ് ലീഗിന് തലസ്ഥാനത്ത് തുടക്കം

Date:

തിരുവനന്തപുരം : അനന്തപുരിയിലെ ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇരട്ടിയാക്കി ലുലു ക്രിക്കറ്റ് ലീഗിന് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി സിനിമതാരം റിയാസ് ഖാന്‍ പ്രകാശനം ചെയ്തു. മുന്‍ ക്രിക്കറ്റ് താരം വി.എ ജഗദീഷ്, ബിസിസിഐ മാച്ച് റഫറി പി.രംഗനാഥ്, റിയാസ് ഖാന്‍, ലുലു റീജിയണൽ മാനേജർ അനൂപ് വർഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി എന്നിവര്‍ ചേര്‍ന്ന് ടീ ഷര്‍ട്ട് ലോഞ്ച് നിര്‍വ്വഹിച്ചു.

ലുലു എസ്റ്റേഡ‍ിയോ ടർഫിലാണ് ക്രിക്കറ്റ് ലീഗ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലീഗ് മത്സരങ്ങളില്‍ പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആകെ ഒരു ലക്ഷം രൂപയിലധികം വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിയ്ക്കുക. ഈ മാസം 18നാണ് ലീഗ് ഫൈനല്‍.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ സീരിയല്‍ താരങ്ങളും പ്രസ് ക്ലബ് ടീമും ഏറ്റുമുട്ടി. രണ്ടാമതായി നടന്ന വനിത സൗഹൃദ മത്സരത്തില്‍ ട്രാവന്‍കൂര്‍ ഗേള്‍സ് ക്ലബ് ഇവൈ ടീമിനെ നേരിട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി; മന്ത്രിയുടെ വസതി ഉപരോധിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി...

മൊബൈൽ ഫോണും പണവും തട്ടിയെടുത്തയാൾ പിടിയിൽ

മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് മൂന്നിടത്ത് അതിഥി തൊഴികളിലെ ആക്രമിച്ച് മൊബൈൽ ഫോണും...

ആസ്ഥാനമന്ദിരത്തിനു തറക്കലിട്ടു.

കേരള സ്റ്റേറ്റ് എക്സ്സർവീസ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. കീഴാവൂരിലാണ്...

ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ...
Telegram
WhatsApp